ദർശന സമയം


സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും. ഉച്ചപ്പൂജയ്ക്കുശേഷം 11 മണിക്ക് നടയടക്കും വൈകുന്നേരം 5 മണിക്ക് നടതുറന്ന് അത്താഴപൂജയ്ക്കുശേഷം 7.30 ന് നട അടയ്ക്കും. പ്രദോഷദിവസം പ്രദോഷപൂജ ഉണ്ട്. നട തുറപ്പ് ഉത്സവകാലത്ത് പൂജാ സമയങ്ങളിൽ മാറ്റമുണ്ട് .

മഹാദേവന് നാലുപൂജയും നിവേദ്യവുമാണ് . പാർവ്വതീദേവിക്ക് ഒരു നിവേദ്യവും പ്രത്യേക വഴിപാടുകളും ഉണ്ട്. രാവിലെ മഹാദേവൻറെ വാഹനമായ ഋഷഭം ഉൾപ്പെടെ എല്ലാ ഉപദേവന്മാർക്കും പൂജയും നിവേദ്യവും ഉണ്ട് . ശിവരാത്രിക്ക് ശിവന് അഞ്ചുപൂജയുണ്ട് . ഇവിടുത്തെ ഋഷഭ പ്രതിഷ്ഠ ഏറെ പ്രാധ്യാന്യമുള്ളതാണ് . ഋഷഭത്തെ തൊട്ടുവന്ദിക്കാൻ പാടില്ല . മണ്ഡപം വൃത്തിയാക്കുന്നതുപോലും ഊരാണ്‍മക്കാരോ പൂജാരിയോ ആണ് . പാർവ്വതീദേവിയുടെ നട വർഷത്തിൽ 12 നാൾ മാത്രമാണ് ദർശനത്തിന് തുറക്കുന്നതെങ്കിലും ദേവിക്ക് പതിവായി നിവേദ്യവും വഴിപാടുകളും നടത്തണം .മഹാദേവൻറെ ശ്രീകോവിലിനു പിന്നിലൂടെയുള്ള കവാടത്തിലൂടെ ചെന്നാണ് ക്ഷേത്രം മേൽശാന്തി വഴിപാടുകൾ നടത്തുന്നത്. ദാരുവിഗ്രഹമായതിനാൽ ദേവിക്ക് ജലാഭിഷേകമില്ല, മഞ്ഞൾപ്പോടിയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത് . ഉത്സവദിവസങ്ങളിൽ ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളുമുണ്ട് .