മംഗല്യനിധി സമർപ്പണം


നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനു വേണ്ടി ക്ഷേത്ര ട്രസ്റ്റ്‌ രൂപീകരിച്ചിരിക്കുന്ന പദ്ധതിയാണ് മംഗല്യനിധി .മംഗല്യനിധിയിലേക്ക് ഉദാരമായി സംഭാവന നൽകി ഈ പുണ്യ കർമ്മത്തിൽ പങ്കാളികളാകണമെന്ന് ഉമാമഹേശ്വരന്മാരുടെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.


Donate Now

അന്നദാനം


ദാനധർമ്മങ്ങളിൽ പ്രധാനമാണ് അന്നദാനം.രോഗശാന്തിക്കും ദാരിദ്ര്യശമനത്തിനും പ്രധാനമാണ് അന്നദാനം.എല്ലാ മാസവും തിരുവാതിര നാളിലും നടതുറപ്പുത്സവത്തിനു പതിവായും അന്നദാനം നടത്തപ്പെടുന്നു.അന്നദാനത്തിനുള്ള സംഭാവനകൾ ഓണ്‍ലൈൻ വഴി സമർപ്പിക്കാവുന്നതാണ്.തിരുവാതിര നാളിൽ ക്ഷേത്ര ദർശനത്തിനെത്തുന്നവർ അന്നദാനത്തിൽ പങ്കെടുത്തേ മടങ്ങാറുള്ളൂ.തിരുവാതിര ഊട്ടും അന്നദാനവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.


Donate Now

ആതുര ശുശ്രൂഷ


ആതുരസ സേവന രംഗത്ത് നിരവധി ക്ഷേമപ്രവർത്തനങ്ങൾ ക്ഷേത്രട്രസ്റ്റ്‌ നടത്തുന്നുണ്ട്.രോഗികൾക്ക് സഹായം നൽകൽ,കാലടി സായികേന്ദ്രവുമായി ബന്ധപ്പെട്ട് സർക്കാർ ആശുപത്രിയിൽ പതിവായി അന്നദാനം എന്നിവ അവയിൽ ചിലതുമാത്രമാണ്.ഇതിനു പുറമെ നടതുറപ്പു വേളയിൽ വർഷങ്ങളായി സൗജന്യ വൈദ്യസഹായം നൽകുന്ന എറണാകുളം ലക്ഷ്മി ഹോസ്പിറ്റലുമായി സഹകരിച്ച് ക്ഷേത്രത്തിനു സമീപം ഗൗരീ -ലക്ഷ്മി മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.കേരളപ്പിറവി ദിനത്തിലാണ് മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങിയത്.ഏതാണ്ട് 60 ലക്ഷം രൂപയോളം ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.നാമമാത്രമായ കണ്‍സൽട്ടിംഗ് ഫീസ്‌ ഈടാക്കിയാണ് ഇവിടെ രോഗികളെ ചികിത്സിക്കുന്നത്.മരുന്നുകൾ വിതരണം ചെയ്യുന്നതും സൗജന്യനിരക്കിലാണ്.സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും സൗജന്യനിരക്കിൽ ലഭ്യമാണ്.നിർധനരായ രോഗികളെ സഹായിക്കാനും അവർക്ക് കൈത്താങ്ങാകാനും കഴിയുക എന്നത് പുണ്യപ്രവർത്തിയാണ്.ഇതിലേക്ക് സംഭാവന നൽകാവുന്നതാണ്.


Donate Now